ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് -19 വാക്സിനേഷനുവേണ്ടുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രണ്ടുഡോസുകളാണ് എടുക്കേണിവരിക. ആദ്യഡോസ് നല്കി 14 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് രണ്ടാംഘട്ട കുത്തിവയ്പ് നടത്തുക. രണ്ട് ഡോസുകള്‍ക്കിടയില്‍ 28 ദിവസത്തെ ഇടവേളയുണ്ട്.
രണ്ടാമത്തെ ഡോസ് നല്കി 14 ദിവസത്തിനുശേഷം മാത്രമേ ഇതിന്റെ ഫലം അറിയാന്‍ കഴിയുകയുള്ളൂവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാക്സിനേഷന് കഴിഞ്ഞയുടനെ ഞങ്ങള്‍ സുരക്ഷിതരാണെന്ന് നിഗമനം ചെയ്യരുതെന്നും രണ്ട് വാക്സിനുകള്‍ക്കും ഇടയില്‍ 28 ദിവസത്തെ ഇടവേളയുണ്ടൈന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആരോഗ്യമേഖലയിലെ തൊഴിലാളികള്‍ക്കും കോവിഡ് -19 പകര്‍ച്ചവ്യാധിക്കെതിരെ പോരാടുന്ന മുന്‍നിര തൊഴിലാളികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് രാജേഷ് ഭൂഷണ് പറഞ്ഞു. കോവിഷീല്‍ഡ്, ഭാരത് ബയോടെക് കമ്പനി എന്നിവയില്‍ നിന്നുള്ള കോവാക്സിനുകളാണ് രാജ്യത്തുടനീളം ഉപയോഗിക്കാന്‍ പോകുന്നത്.