ഡല്‍ഹി: സെനഗലില്‍ പിടിയിലായ കള്ളക്കടത്ത് തലവന്‍ രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു. ഡല്‍ഹിയിലെത്തിച്ച പൂജാരിയെ പുലര്‍ച്ചെ പ്രത്യേക വിമാനത്തില്‍ ബംഗളൂരുവിലെത്തിച്ചു. കൊലപാതകം ഉള്‍പ്പെടെ 200 ഓളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി.

കഴിഞ്ഞ മാസമാണ് രവി പൂജാരി സെനഗല്‍ പോലീസിന്റെ പിടിയിലായത്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി പൂജാരിയെ പിടികൂടിയത്. പിന്നാലെ ജാമ്യം നേടി ദക്ഷിണാഫ്രിക്കയിലേക്കു കടന്നു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലാണ് ബുര്‍ക്കിനഫാസോ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് രവി പൂജാരി ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here