ബോധം നഷ്ടപ്പെട്ടിട്ടും പീഡനം തുടര്‍ന്നു, ഇടയ്ക്ക് മൂത്രം കുടിപ്പിച്ചു… പെണ്‍കുട്ടികള്‍ നേരിട്ടത് കൊടിയ പീഡനമെന്ന് റിപ്പോര്‍ട്ട്

0

റാഞ്ചി: …തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ടമാനഭംഗപ്പെടുത്തിയത് നാലു മണിക്കൂറിലധികം, മരത്തില്‍ കെട്ടിയിട്ട് തോക്കും മരക്കമ്പും ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളില്‍ ക്ഷതമേല്‍പ്പിച്ചു, ഇവരുടെ ബോധം നഷ്ടപ്പെട്ടിട്ടും പീഡനങ്ങള്‍ തുടര്‍ന്നു…’ ഝാര്‍ഖണ്ഡില്‍ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ അഞ്ചു പെണ്‍കുട്ടികള്‍ നേരിട്ടത് അതിക്രൂര പീഡനങ്ങള്‍.

പെണ്‍കുട്ടിയെ സംഘം മൂത്രം കുടിപ്പിച്ചതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മിഷനറി സ്‌കൂളില്‍ ബോധവല്‍ക്കരണ നാടകം അവതരിപ്പിക്കുന്നതിനിടെയാണ് 11 അംസംഘത്തിലെ യുവതികളെ തട്ടിക്കൊണ്ടുപോയത്. യുവതികളെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയശേഷം വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. മനുഷ്യക്കടത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സന്നദ്ധ സംഘടനയിലെ അംഗങ്ങളാണ് ഈ മാസം 19ന് ഖുന്തി കൊച്ചാങ് ആദിവാസി ഗ്രാമത്തില്‍ അക്രമത്തിന് ഇരയായത്. ഇരുപതിനും 25നും ഇടയില്‍ പ്രായമുളളവരാണ് യുവതികള്‍. സകൂളില്‍ നിന്നും വനത്തിലേക്ക് തട്ടിക്കൊണ്ടുപോയശേഷമായിരുന്നു പീഡനം. ദൃശ്യങ്ങള്‍ പ്രതികളില്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

മാഫിയയ്‌ക്കെതിരേ മറ്റുള്ളവര്‍ രംഗത്തുവരാതിരിക്കാനാണു പെണ്‍കുട്ടികളെ അതിക്രൂരമായി പീഡിപ്പിച്ചതെന്നു പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഇതുവരെ അറസ്റ്റ് ചെയ്തത്. ആറു പേര്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണു സൂചന.

മാനഭംഗവിവരം അറിയിക്കാന്‍ വൈകിയതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. അല്‍ഫോണ്‍സോ അലൈനിനെ അറസ്റ്റ് ചെയ്‌തെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു വിട്ടയച്ചു. വിവരം പോലീസില്‍ അറിയിക്കാന്‍ വൈകിയതിനും അക്രമികളില്‍ നിന്നു യുവതികളെ രക്ഷിക്കാന്‍ ശ്രമിക്കാതിരുന്നതിനും സംഘടനാ ഭാരവാഹികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here