ഭര്‍ത്താവിനെ ബന്ധിയാക്കി കുഞ്ഞിനു മുന്നില്‍ യുവതിയെ പീഡിപ്പിച്ചു

0

മുസഫര്‍നഗര്‍: മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തശേഷം ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി ബന്ധിച്ചു. മുപ്പതു വയസുകാരിയെ അടുത്തുള്ള കരിമ്പിന്‍ പാടത്തേക്ക് വലിച്ചിഴച്ച് ക്രൂരമായി പീഡിപ്പിച്ചു. കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങിയ കുടുംബത്തിനാണ് ഈ ദുര്‍ഗതി നേരിടേണ്ടി വന്നത്. ബഹളമുണ്ടാക്കിയാല്‍ കുഞ്ഞിനെ കൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. ഭര്‍ത്താവിന്റെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട യുവതി അപകട നില തരണം ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. പ്രതികളെ പിടികൂടാനായിട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here