ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പി​ന് വി​ൽ​ക്കു​ന്ന​തും ബ​ലി​യ​ർ​പ്പി​ക്കു​ന്ന​തും വി​ല​ക്കി​

0
2

ഡല്‍ഹി:  ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പി​ന് വി​ൽ​ക്കു​ന്ന​തും ബ​ലി​യ​ർ​പ്പി​ക്കു​ന്ന​തും വി​ല​ക്കി​ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് കേന്ദ്രം നിരോധിച്ചത്. കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം കൊണ്ടുവന്ന പുതിയ ഭേദഗതിപ്രകാരം പശു, കാള, എരുമ, പോത്ത്, കന്നുകുട്ടികള്‍, ഒട്ടകം എന്നീ മൃഗങ്ങളുടെ കശാപ്പിനായുള്ള വില്‍പ്പനയാണ് നിരോധിച്ചത്. മതാചാരങ്ങളുടെ ഭാഗമായി കന്നുകാലികളെ ബലിയര്‍പ്പിക്കുന്നതും വിലക്കി.

കാലികളുടെ കൊടുക്കല്‍-വാങ്ങല്‍ വ്യവസ്ഥകളില്‍ കര്‍ശനമായ നിയന്ത്രണങ്ങളും കൊണ്ടുവന്നു. കാലികളെ കശാപ്പിനായി വില്‍ക്കാന്‍ ചന്തകളിലേക്ക് കൊണ്ടുവരാന്‍ പാടില്ല. കൃഷി ആവശ്യങ്ങള്‍ക്കുമാത്രമേ വില്‍പ്പന അനുവദിക്കൂ. ഉടമസ്ഥര്‍ ഇത് കര്‍ക്കശമായി പാലിക്കണം. വാങ്ങാനെത്തുന്നവര്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമാണ്.

കന്നുകാലികളുടെ വില്‍പ്പനയ്ക്ക് കര്‍ശമായ നിയന്ത്രണങ്ങള്‍ ഏല്‍പ്പെടുത്തിയിട്ടുള്ള വിജ്ഞാപനത്തില്‍ ഇത്തരം ചന്തകളില്‍ ഉണ്ടായിരിക്കേണ്ട സംവിധാനങ്ങളും നിര്‍ദേശിക്കുന്നു. ഗര്‍ഭസ്ഥാവസ്തയിലുള്ള കന്നുകാലികള്‍, ആറുമാസമാകാത്തവ, കൃത്യമാതി കുത്തിവയ്പ്പുകള്‍ നല്‍കാത്തവ തുടങ്ങിയവയെ അംഗീകൃത കേന്ദ്രങ്ങളില്‍ വില്‍ക്കാനാവില്ല.

അനാരോഗ്യകരമായ നിലയില്‍ നായ്ക്കളുടെ പ്രജനനം നടത്തി നടക്കുന്ന വ്യവസായത്തിനു തടയിടുന്ന ഭേദഗതികളും വിജ്ഞാപനത്തിലുണ്ട്. പ്രജനനത്തിനായി നായ്ക്കളെ വീട്ടില്‍ സൂക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ രജിസ്‌ട്രേഷന്‍ നേടേണ്ടി വരും.

അതേസമയം, വിജ്ഞാപനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മാംസാഹാരം കഴിക്കുന്നതിനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന വിജ്ഞാപനം ചെറുകിട മാംസ മേഖലയിലെ ജോലി സാധ്യതകളും ഇല്ലാതാക്കുമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here