നോയിഡ: എട്ടു റണ്‍വേകളുമായി രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം ഒരുങ്ങുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ ജേവാറില്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. മൊത്തം 10,500 കോടി രൂപ മുതല്‍ മുടക്കില്‍ 1300 ഹെക്ടര്‍ സ്ഥലത്താണ് ആദ്യഘട്ട വിമാനത്താവളം. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലെ ജെവാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 നവംബർ 25 ഉച്ചയ്ക്ക് ഒരുമണിക്ക് നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന്റെ തറക്കല്ലിടുന്നത്തോടെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തർപ്രദേശ് മാറാൻ ഒരുങ്ങുകയാണ്.

വര്‍ഷത്തില്‍ 1.2 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ടം. മൊത്തം 5000 ഹെക്ടറിലാണ് വിമാനത്താവളം വികസിപ്പിക്കുന്നത്. ഇതിനായി 29,560 കോടി രൂപ മുതല്‍മുടക്കും. വിമാനത്താവളത്തിലേക്ക് മെട്രോപാതയും നിര്‍മിക്കുന്നുണ്ട്. സൂറിക് എയര്‍പോര്‍ട്ട് കമ്പനിക്കാണ് വിമാനത്താവളത്തിന്റെ നിര്‍മാണക്കരാര്‍. യമുന ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നോയ്ഡ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (നിയാല്‍) എന്നിവയാണ് കരാര്‍ പങ്കാളികള്‍.

മള്‍ട്ടിമോഡല്‍ ട്രാന്‍സിറ്റ് ഹബ്, ഹൗസിങ് മെട്രോ, ഹൈ സ്പീഡ് റെയില്‍ സ്റ്റേഷനുകള്‍, ടാക്സി, ബസ് സര്‍വീസുകള്‍, സ്വകാര്യ പാര്‍ക്കിങ് എന്നിവ ഉള്‍ക്കൊള്ളുന്ന ഗ്രൗണ്ട് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെന്ററും വിമാനത്താവളത്തില്‍ വികസിപ്പിക്കുന്നുണ്ട്. റോഡ്, റെയില്‍, മെട്രോ എന്നിവയുമായി വിമാനത്താവളത്തിന്റെ തടസ്സങ്ങളില്ലാത്ത കണക്റ്റിവിറ്റി ഇത് സാധ്യമാക്കും.വ്യവസായ വികസനത്തിനും ടൂറിസത്തിനും വളര്‍ച്ചയ്ക്കു വഴിയൊരുക്കുന്നതാണ് ഈ വിമാനത്താവളം. ഉത്തരേന്ത്യയുടെ ലോജിസ്റ്റിക്‌സ് ഗേറ്റ് വേയായി വിമാനത്താവളം മാറുമെന്നാണ് കണക്കുകൂട്ടുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്താവളം സംയോജിത മള്‍ട്ടി മോഡല്‍ കാര്‍ഗോ ഹബ്ബായി പൂര്‍ത്തിയാക്കുന്നത്. വ്യാവസായിക ഉത്പന്നങ്ങളുടെ തടസ്സമില്ലാതെയുള്ള സഞ്ചാരം സാധ്യമാകുന്നതോടെ വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും വ്യാവസായിക വളര്‍ച്ചയ്ക്കും വഴിയൊരുങ്ങും.

നോയ്ഡയും ഡല്‍ഹിയും മെട്രോ സര്‍വീസ് വഴി വിമാനത്താവളവുമായി കണ്ണി ചേര്‍ക്കും. യമുന അതിവേഗപാത, വെസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ, ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ തുടങ്ങി സമീപത്തെ എല്ലാ പ്രധാന റോഡുകളും ഹൈവേകളും വിമാനത്താവളവുമായി ബന്ധിപ്പിക്കും. ഡല്‍ഹി-വാരാണസി ഹൈ സ്പീഡ് റെയിലുമായും വിമാനത്താവളം ബന്ധിപ്പിക്കും. ഈ വിമാനത്താവളം യു.പിയിലെ ടൂറിസം മേഖലയ്ക്കും ഉണര്‍വേകും. താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഡല്‍ഹിയില്‍ ഇറങ്ങാതെ, ജേവാര്‍ വിമാനത്താവളം വഴി പോകാന്‍ സൗകര്യമൊരുങ്ങും.

Prime Minister Narendra Modi will lay the foundation stone of Noida International Airport at Jewar in Gautam Buddha Nagar today. With this, Uttar Pradesh will become the first state to have 5 international airports. About Rs 34-35,000 crore will be invested in the construction of the airport and job and employment opportunities will be available to more than 1 lakh people. “Noida International Green Field Airport will be India’s first pollution-free airport. Also, this airport will be the largest airport in Asia. Near the Noida International Airport, the state government has proceeded with the construction of Film City, which is in its final stages. There are many investment opportunities here. A medical device park is being developed here in the adjoining area itself. The process of setting up an electronic city is also going on a war footing. There is an important node of Defense Industrial Corridor in Aligarh district near this area,” said UP chief minister Mr. Yogi Adityanath

LEAVE A REPLY

Please enter your comment!
Please enter your name here