ക്ഷേത്രത്തിലെ ഭക്ഷ്യവിഷബാധ: മരണം കൂടുന്നു

0

ബംഗളൂരു: കര്‍ണാടകയില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം പതിനൊന്നായി. കര്‍ണാടകയിലെ ചാമരാജനഗറില്‍ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം ഭക്ഷിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. 
പ്രസാദം ഭക്ഷിച്ച 50 പേരെകൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പ്രസാദത്തിന്റെ അവശിഷ്ടം ഭക്ഷിച്ച അറുപതോളം കാക്കകളും ചത്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിരവധി പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here