ഭീകരര്‍ തട്ടികൊണ്ടുപോയ ഫാ. ടോം ഉഴുന്നാല്‍ മോചിതനായി

0

ഡല്‍ഹി: യെമനിലെ ഏദനില്‍ നിന്ന് ഭീകരര്‍ തട്ടികൊണ്ടു പോയ ഫാ. ടോം ഉഴുന്നാല്‍ മോചിതനായി.ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്.

മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ച് 2016 മാര്‍ച്ച് നാലിനാണ് ഫാദര്‍ ടോം ഉഴുന്നിലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. കോട്ടയം രാമപുരം സ്വദേശീയാണ് ഉഴുന്നാലില്‍. തടവില്‍ കഴിയുന്ന ഫാ. ടോമിന്റേതെന്നു കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍ ഭീകരര്‍ പുറത്തുവിട്ടിരുന്നു. ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ പിടിയിലായെന്ന റിപ്പോര്‍ട്ടുകളും ഇടക്കാലത്ത് പുറത്തുവന്നിരുന്നു

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here