ഫാ. ടോം ഉഴുന്നാലില്‍ ഡല്‍ഹിയിലെത്തി

0

ഡല്‍ഹി: യമനില്‍ തീവ്രവാദികളുടെ പിടിയില്‍നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഡല്‍ഹിയിലെത്തി. ഉഴുന്നാലിലിനെ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം.പിമാരായ കെ.സി. വേണുഗോപാല്‍, ജോസ് കെ. മാണി, ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ചു.  11.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി ഉഴുന്നാലില്‍ കൂടിക്കാഴ്ച നടത്തും. അതിനുശേഷം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ഗ്യാംബസ്തിത ഡിക്വാത്രോയെ വത്തിക്കാന്‍ എംബസിയില്‍ സന്ദര്‍ശിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here