• Updates
    • കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിഷയത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ വീണ്ടും ചര്‍ച്ച നടത്തും.
    • കര്‍ഷകപ്രക്ഷോഭം അഞ്ച് ദിവസം പിന്നിടവെ കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാറായി കര്‍ഷകര്‍. ചര്‍ച്ചയില്‍ പങ്കെടുക്കാനായി കര്‍ഷകര്‍ മുന്നോട്ട് വെച്ച ഉപാധികള്‍ കേന്ദ്രം അംഗീകരിച്ചു. 35 കര്‍ഷക പ്രതിനിധികള്‍ ഡൽഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. നേരത്തെ കേന്ദ്രം വിളിച്ച ചര്‍ച്ചയില്‍ 32 പേരെ മാത്രം പങ്കെടുപ്പിക്കുന്നതിനെതിരെ കര്‍ഷക പ്രതിനിധികള്‍ രംഗത്തുവന്നിരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ഷക പ്രതിനിധികള്‍ അറിയിച്ചു. 500 ല്‍ അധികം സംഘങ്ങളുള്ളപ്പോള്‍ വെറും 32 സംഘങ്ങളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചത് ശരിയായ നടപടിയല്ലെന്നാണ് കര്‍ഷകര്‍ ആദ്യം പ്രതികരിച്ചിരുന്നത്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍. 35 കര്‍ഷക പ്രതിനിധികള്‍ ഡൽഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും . കര്‍ഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെ ബി.ജെ.പി തിരക്കിട്ട് ഉന്നതതല യോഗം ചേര്‍ന്നു. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ പ്രക്ഷോഭം  തുടരുമെന്ന് കർഷക നേതാവ് ഗുർണം സിങ് വ്യക്തമാക്കുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ 31 കേസുകൾ പോലീസ് കർഷകർക്ർക്കെതിരേ രജിസ്റ്റർ ചെയ്തു. നിർണായകമായ ഒരു പോരാട്ടത്തിനാണ് തങ്ങൾ ഡൽഹിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ​

സമരം നീണ്ടുപോകുന്നത് ഡല്‍ഹിയില്‍ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. കര്‍ഷകരാകട്ടെ ഡല്‍ഹിയിലേക്കുള്ള പ്രവേശന കവടങ്ങള്‍ അടച്ച്‌ സമരം ചെയ്യാനും തീരുമാനിച്ചു. ചര്‍ച്ചക്ക് വിളിക്കാന്‍ അമിത് ഷാ മുന്നോട്ട് വെച്ച ഉപാധികള്‍ കര്‍ഷകര്‍ നേരത്തെ തള്ളിയിരുന്നു. പിന്നാലെയാണ് ചര്‍ച്ചക്ക് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുന്നത്.

കാർഷിക മേഖലയിൽ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ട് മൂന്ന് നിയമങ്ങളാണ് കഴിഞ്ഞ മാസം കേന്ദ്രസർക്കാർ പാസാക്കിയത്. അന്നു മുതൽ രാജ്യത്തെ നൂറോളം വരുന്ന കർഷക സംഘടനകൾ. സമരം ശക്തി പ്രാപിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ചർച്ചയ്ക്ക് തയ്യാറാണെന്ന കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് കർഷക സംഘടനകൾക്ക് ലഭിച്ചത്.  ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് വടക്കന്‍ ഡല്‍ഹിയിലെ ബുറാഡിയിലേക്ക് സമരം മാറ്റിയാല്‍ ചര്‍ച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശം കര്‍ഷകര്‍ തള്ളിയിരുന്നു. ബുറാഡിയിലെ തുറന്ന ജയിലിലേക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. ഡല്‍ഹിയുടെ അഞ്ച് പ്രവേശന കവാടങ്ങളും അടച്ച്‌ പ്രക്ഷോഭം തുടരുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകള്‍ തരുന്നത്.

കര്‍ഷക സമരത്തോട് ആഭ്യന്തര മന്ത്രി അമിത്ഷാ അഹങ്കാര നിലപാട് ഉപേക്ഷിക്കണമെന്നായിരുന്നു കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടത്. കര്‍ഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പറയില്ലെന്നും അമിത്ഷാ പ്രതികരിച്ചു. താങ്ങുവില ഇല്ലാതാക്കിയിട്ടില്ലെന്നും നല്ല അന്തരീക്ഷമുണ്ടെങ്കില്‍ കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും നേരത്തേ പറഞ്ഞിരുന്നു. സമരത്തില്‍ നിന്നും ഒരിഞ്ച് പിന്നാട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് സമരം ചെയ്യുന്ന കര്‍ഷകര്‍. രാജ്യവ്യാപകമായി കര്‍ഷക പ്രതിഷേധം തുടരവെ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ കാര്‍ഷിക ബില്ല് കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങളുടെ വാതില്‍ തുറന്നു നല്‍കുന്നതാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്തിലൂടെ പറഞ്ഞത്. മോദിയുടെ പ്രതികരണത്തിന് പിന്നാലെ കര്‍ഷകര്‍ കൂടുതല്‍ ആവേശത്തോടെ കാര്‍ഷിക നിയമത്തിനെതിരായ മുദ്രാവാക്യം വിളിച്ച്‌ സമരപരിപാടികള്‍ ശക്തമാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here