ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകരുടെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ രാജ്യ തലസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. അതിത്തികടന്ന് ട്രക്കുകള്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാനാകത്തും തിരിച്ചടിയാണ്. പഴങ്ങളുടെയും മറ്റു പച്ചക്കറികളുടെയും വരവ് നിലച്ചതോടെ എല്ലാറ്റിനും കനത്ത വില നല്‍കേണ്ടിവരുന്നത് ജനങ്ങളെയും ബുദ്ധിമുട്ടിലാക്കി. കര്‍ഷകരുടെ പ്രതിഷേധത്തിനു പിന്നാലെ സ്‌റ്റോക്ക് പരിമിതമെന്ന കാരണം നിരത്തി കച്ചവടക്കാരും തീവിലയാണ് ഈടാക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഇടപെടാന്‍ കഴിയാത്തവിധം രാജ്യതലസ്ഥാനത്ത് എല്ലാത്തരം ചരക്കുനീക്കവും സ്തംഭിച്ചിരിക്കയാണ്. മൊത്തവിലയില്‍, സീസണല്‍ പച്ചക്കറികളുടെ വില 50 മുതല്‍ 100 രൂപ വരെ ഉയര്‍ന്നതായി കച്ചവടക്കാര്‍തന്നെ സമ്മതിക്കുന്നു.

ഡല്‍ഹിയിലേക്ക് എത്താനുള്ള ട്രക്കുകള്‍ അതിര്‍ത്തി റോഡുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ദില്ലിയിലേക്ക് പച്ചക്കറികളും പഴങ്ങളും എത്തിക്കുന്നത്. കര്‍ഷകപ്രക്ഷോഭം രൂക്ഷമായി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ വില ഇനിയും ഉയരുകതന്നെ ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here