പാല്‍, പച്ചക്കറി, പഴം ഒന്നും പത്തു ദിവസത്തേക്ക് കിട്ടില്ല. അല്ല തരില്ല

0

പാല്‍, പച്ചക്കറി, പഴം ഒന്നും പത്തു ദിവസത്തേക്ക് കിട്ടില്ല. അല്ല തരില്ല….നഗരങ്ങളിലേക്ക് പത്തു ദിവസക്കാലം പാല്‍, പച്ചക്കറി, പഴം എന്നിവയുടെ വിതരണം നിര്‍ത്തി വയ്ക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. 110 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റേതാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള സമരം ജൂണ്‍ ഒന്നു മുതല്‍ 10 വരെയാണ് രാജ്യവ്യാപകമായി നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

മഹാരാഷ്ട്രയില്‍ നടന്ന കിസാന്‍ ലോങ് മാര്‍ച്ചിന്റെ വിജയത്തിനു പിന്നാലെയാണ് ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ അണിനിരത്തി പുതിയ സമര പ്രഖ്യാപനം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here