ഡല്‍ഹി: അഴിമതിക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യമില്ല. തിങ്കളാഴ്ച വരെ ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.

ദിവസവും അര മണിക്കൂര്‍ അഭിഭാഷകരുമായും കുടുംബാംഗങ്ങളുമായും സംസാരിക്കാനുള്ള അവകാശം പി ചിദംബരത്തിന് ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

വിശദമായ വാദപ്രതിവാദങ്ങളാണ് പ്രത്യേക സിബിഐ കോടതിയില്‍ നടന്നത്. ഒരിടക്ക് സ്വന്തമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം കോടതിയില്‍ പറഞ്ഞു. സോളിസിറ്റര്‍ ജനറലിന്റെ എതിര്‍പ്പ് വകവയ്ക്കാതെ കോടതി സ്വന്തം വാദം ഉന്നയിക്കാന്‍ ചിദംബരത്തിന് അവസരവും നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here