കെട്ടിടങ്ങള്‍ക്കു പരിസ്ഥിതി അനുമതി: കേന്ദ്ര വിജ്ഞാപനം ട്രൈബ്യൂണല്‍ റദ്ദാക്കി

0

ഡല്‍ഹി: വന്‍കിട കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. നിര്‍മ്മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയതോടെ നിരവധി പ്രവര്‍ത്തിക്കള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വരും.
2016 ലാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഉണര്‍വ് പകരാനെന്ന പേരില്‍ 20,000 മുതല്‍ 1,50,000 ചതുരശ്ര അടി വരെ വലിപ്പമുള്ള കെട്ടിടങ്ങള്‍ക്ക് ഇളവ് നല്‍കിയത്. എന്നാല്‍, ഇതിനു കേന്ദ്രത്തിനു സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹരിത ട്രൈബ്യൂണല്‍ നടപടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here