എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു: ചിദംബരം സിബിഐ രേഖകള്‍ ചോര്‍ത്തി

0

ഡല്‍ഹി: ഏയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ പി.ചിദംബരം സിബിഐയില്‍ നിന്ന് ചോര്‍ത്തിയതെന്ന് കരുതുന്ന രഹസ്യരേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.  സീല്‍വെച്ച കവറില്‍ സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച രഹസ്യരേഖകളാണ് ചിദംബരത്തിന്റെ വസതിയില്‍ നിന്നാണ് എന്‍ഫോഴ്‌സ്‌മെന്റെ പിടിച്ചെടുത്തത്.

ഏയര്‍സെല്‍ മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡിസംബറിലും ജനുവരി 13നും ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡുകളില്‍ നിരവധി രേഖകളാണ് പിടിച്ചെടുത്തത്. ഏയര്‍സെല്‍ മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് ജനുവരി 22ന് സിബിഐ സീല്‍വെച്ച കവറില്‍ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടുകളിലെ പല രേഖകളും ഇക്കൂട്ടത്തിലുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ സിബിഐ ഡയറക്ടര്‍ ആഭ്യന്തര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here