അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

0

ഡല്‍ഹി: പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടമായി ഫെബ്രുവരി നാലിന് തെരഞ്ഞെടുപ്പ് നടക്കും. മണിപ്പൂരില്‍ മാര്‍ച്ച് നാല്, എട്ട് തീയതികളില്‍ രണ്ടു ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായിട്ടാണ് പോളിംഗ്. ഫെബ്രുവരി 11ന് തെരഞ്ഞെടുപ്പ് ആരംഭിക്കും. ഫെബ്രുവരി 11, 15, 19, 23, 27, മാര്‍ച്ച് 4, 8 തീയതികളിലായിട്ടാണ് 403 മണ്ഡലങ്ങിലെ തെരഞ്ഞെടുപ്പ് ക്രമീകരണം.

എല്ലാ സ്ഥലങ്ങളിലും വോട്ടെണ്ണല്‍ മാര്‍ച്ച് 11 ന് നടക്കും. ഗോവയിലും മണിപ്പൂരിലും സ്ഥാനാര്‍ത്ഥികള്‍ക്ക് 20 ലക്ഷം രൂപവരെയും മറ്റു മൂന്നു സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് 28 ലക്ഷം രൂപവരെയും ചെലവഴിക്കാം. 20,000 രൂപയ്ക്കു മുകളിലുള്ള ചെലവുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രം നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചെലവുകള്‍ക്കായി സ്ഥാനാര്‍ത്ഥികള്‍ പ്രത്യേക ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here