ബെംഗളൂരുവില്‍ നിന്ന് 9476 തെരഞ്ഞെടുപ്പ് കാര്‍ഡുകള്‍ പിടിച്ചെടുത്ത് കമ്മിഷന്‍

0

ബെംഗളൂരു: ശക്തമായ മത്സരം നടക്കുന്ന കര്‍ണാടകത്തില്‍ നിന്ന് വന്‍തോതില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പടിഞ്ഞാറന്‍ ബെംഗളൂരുവിലെ സ്വകാര്യ ഫഌറ്റില്‍ നിന്ന് ഒമ്പതിനായിരത്തില്‍ അധികം തിരിച്ചറിയല്‍ കാര്‍ഡുകളാണ് പിടിച്ചെടുത്ത്.

9746 കാര്‍ഡുകളാണ് കണ്ടെത്തിയത്. പത്തു മുതല്‍ 15 വര്‍ഷം പഴക്കമുള്ള കാര്‍ഡുകളാണ് പിടിച്ചെടുത്തതെന്നും വ്യാജ കാര്‍ഡുകള്‍ ഉണ്ടോയെന്ന കാര്യം പരിശോധിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളെയിംഗ് സ്‌ക്വാഡ് ഉദ്യോസ്ഥര്‍ വ്യക്തമാക്കി. തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിറച്ച രണ്ട് അലുമിനിയം പെട്ടികള്‍ക്കു പുറമേ രണ്ടു പ്രിന്ററുകളും ആറു ലാപ്‌ടോപ്പുകളും അവിടെയുണ്ടായിരുന്നു. ആര്‍.ആര്‍. നഗറിലെ വോട്ടര്‍മാരുടെതാണ് പിടിക്കപ്പെടുത്ത കാര്‍ഡുകള്‍.

എസ്.എല്‍.വി. പാര്‍ക് വ്യൂവിലെ 115-ാം നമ്പര്‍ ഫഌറ്റലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആര്‍.ആര്‍. നഗറിലെ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയുടെ മകനാണ് കമ്മിഷന് വിവരം നല്‍കിയത്. വ്യാജ കാര്‍ഡുകളുടെ എണ്ണം അമ്പതിനായിരത്തില്‍ അധികം വരുമെന്നാണ് ഇയാള്‍ പറയുന്നത്. ബി.ജെ.പി, ജെ.ഡി.എസ് പ്രവര്‍ത്തകര്‍ ഫഌറ്റ് സന്ദര്‍ശിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here