സുപ്രീം കോടതി കണ്ണുരുട്ടിയപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉണര്‍ന്നു, യോഗി, മായാവതി,മേനകാ ഗാന്ധി, അസം ഖാന്‍ വിലക്കില്‍

0

ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.എസ്.പി നേതാവ് മായാവതി എന്നിവര്‍ക്ക് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീം കോടതി വിമര്‍ശനത്തിനു പിന്നാലെയാണ് കമ്മിഷന്റെ നടപടി പുറത്തുവന്നത്.

യോഗിക്ക് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ആറു മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍, റാലികള്‍, റോഡ് ഷോകള്‍, അഭിമുഖം, ഇലക്‌ട്രോണിക്, അച്ചടി, സമൂഹമാധ്യമങ്ങള്‍ എന്നിവയില്‍ അഭിപ്രായം പറയുന്നതിനോ പ്രസംഗത്തിനോ അനുമതി നല്‍കിയിട്ടില്ല.

കേന്ദ്രമന്ത്രി മേനകാ ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ എന്നിവരെയും രണ്ടുമം മൂന്നും ദിവസത്തേക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി.

LEAVE A REPLY

Please enter your comment!
Please enter your name here