വരള്‍ച്ച: ഏപ്രില്‍ ആദ്യം കേന്ദ്ര സംഘമെത്തും

0
3

ഡല്‍ഹി: സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ചാസാഹചര്യം പരിശോധിക്കാന്‍ ഏപ്രില്‍ ആദ്യം കേന്ദ്ര സംഘമെത്തും. കേന്ദ്ര കൃഷി മന്ത്രാലയം അഡീഷണല്‍ ജോയിന്റ് സെക്രട്ടറി അശ്വിനി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. പത്ത് മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ സംഘത്തിലുണ്ടാകും. കേന്ദ്രമാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് വിവിധ മേഖലകളില്‍ 992.50 കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഈ തുക അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ, കൃഷി മന്ത്രിമാര്‍ കേന്ദ്രത്തിന് നിവേദനം നല്‍കി.

 

LEAVE A REPLY

Please enter your comment!
Please enter your name here