വെല്ലുരില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി, കനിമൊഴിയുടെ വീട്ടില്‍ പരിശോധന, പിന്നില്‍ മോദിയെന്ന് സ്റ്റാലിന്‍

0

ഡല്‍ഹി: തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് രാഷ്ടപതി റദ്ദാക്കി. ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നു കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ ശിപാര്‍ശ അംഗീകരിച്ചാണ് നടപടി.

അതിനിടെ, തമിഴ്‌നാട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനകള്‍ തുടരുകയാണ്. ഡി.എം.കെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടില്‍ ആദായ നികുതി വകുപ്പ് ചൊവ്വാഴ്ച പരിശോധന നടത്തി. വീട്ടിന്റെ ഒന്നാം നിലയില്‍ കണക്കില്‍പ്പെടാത്ത പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍, വിവരം തെറ്റായിരുന്നുവെന്ന് പിന്നീട് ആദായ നികുതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

റെയ്ഡുകള്‍ രാഷ്ട്രീയ പ്രതികാരമാണെന്നു ഡി.എം.കെ. പ്രതികരിച്ചു. പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു കനിമൊഴിയുടെ സഹോദരന്‍ കൂടിയായ ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ആരോപിച്ചു.

ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം ഓഫീസിലും ഡി.എം.കെ. ജനറല്‍ സെക്രട്ടറി ഗീതാ ജീവന്റെ വീട്ടിലും പരിശോധന നടന്നു. അമ്മ മക്കള്‍ മുന്നേറ്റ കഴകം ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ തടഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here