ബംഗളൂരു: മധ്യപ്രദേശിലെ 21 കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ ധര്‍ണയിരുന്ന ദിഗ് വിജയ് സിംഗിനെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിലേക്കു പ്രവേശിക്കാന്‍ പോലീസ് അനുവദിക്കാതിരുന്നതോടെയാണ്, ദിഗ് വിജയ് സിംഗ് ധര്‍ണ നടത്തിയത്.
താന്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാണെന്നും തങ്ങളുടെ എം.എല്‍.എമാരെ ഹോട്ടലില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ദിഗ് വിജയ് സിംഗ് ആരോപിച്ചു. സുരക്ഷാ ഭീഷണിയുണ്ടെന്നു കാണിച്ച് പോലീസ് അവരോട് സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും ദിഗ് വിജയ് സിംഗ് ധര്‍ണയ്ക്കിടെ കുറ്റപ്പെടുത്തി. ഇന്നു രാവിലെയാണ് ദിഗ് വിജയ് സിംഗ് ബംഗളൂരുവിലെത്തിയത്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ അദ്ദേഹത്തെ സ്വീകരിച്ചു.