ആരോഗ്യ കാര്‍ഡ് പദ്ധതി തുടങ്ങി, ഡോക്ടര്‍മാര്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും പ്രത്യേകം രജിസ്‌ട്രേഷന്‍ വേണം

ഡല്‍ഹി: ഓരോ പൗരന്റെയും സമ്പൂര്‍ണ്ണ ആരോഗ്യ വിവിരങ്ങള്‍ സൂക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്ന ആരോഗ്യ കാര്‍ഡിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. 14 അക്ക തിരിച്ചറിയല്‍ നമ്പറും പി.എച്ച്.ആര്‍ (പേഴ്‌സണല്‍ ഹെല്‍ത്ത് റെക്കോര്‍ഡ്‌സ്) വിലാസവുമാണ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുക. വെര്‍ച്ചല്‍ ഹെല്‍ത്ത് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

ആരോഗ്യ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഹെല്‍ത്ത് ഐ.ഡിയായിരിക്കും ഇനി അടിസ്ഥാനം. വിപ്ലവകരമായ മാറ്റത്തിനാണ് ആരോഗ്യ മേഖലകയില്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി) പോലുള്ള പദ്ധതികള്‍ക്കാണ് ആധാര്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളത്. അതിനാലാണ് പുതിയ ഹെല്‍ത്ത് ഐ.ഡി യാഥാര്‍ത്ഥ്യമാക്കുന്നത്. 2020 ഓഗസ്റ്റ് 15ന് ആറു കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ നടപ്പാക്കിയിരുന്നു. അതാണ് ഇപ്പോള്‍ രാജ്യവ്യാപകമാക്കുന്നത്. നിലവില്‍ 15.57 ലക്ഷം പേര്‍ക്ക് ആരോഗ്യ കാര്‍ഡുണ്ട്.

healthid.ndhm.gov.in/register എന്ന വെബ്‌സൈറ്റില്‍ എളുപ്പത്തില്‍ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യാനാകും. Generate your Health ID ക്കു താഴെ ആധാര്‍ നമ്പറോ ഫോണ്‍ നമ്പറോ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. പേര്, ഫോണ്‍ നമ്പര്‍, ജനനതീയതി, ലിംഗം, വിലാസം എന്നിവ നല്‍കി ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. പൂര്‍ത്തിയാകുമ്പോ വെര്‍ച്ച്വല്‍ ഹെല്‍ത്ത് കാര്‍ഡ് ദൃശ്യമാകും. ആധാര്‍ വിവരങ്ങള്‍ നല്‍കി തിരിച്ചറിയല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയാല്‍ ഡൗണ്‍ലോഡ് ചെയ്യാം.

ശൃംഖലയിലുള്ള ആശുപത്രികളിലെ രോഗിയെങ്കില്‍ അവിടെ നിന്നുള്ള ചികിത്സാ രേഖകള്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കാം. സ്വന്തം നിലയ്ക്കു സ്‌കാന്‍ ചെയ്തും ആരോഗ്യ രേഖകള്‍ സൂക്ഷിക്കാം. ആധാറുമായി ആരോഗ്യ കാര്‍ഡ് ബന്ധിപ്പിക്കാം. പൊതുജനങ്ങള്‍ക്കു പുറമേ ഡോക്ടര്‍മാര്‍ക്കും ആശുപത്രി, ലാബ്, ഫാര്‍മസി മുതലായ ആരോഗ്യസംവിധാനങ്ങള്‍ക്കും പ്രത്യേകം രജിസ്‌ട്രേഷന്‍ വേണം. ഡോക്ടര്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here