രാഷ്ട്രീയം നോക്കില്ല, ഡി.ജി.പിമാരെ ഇനി യു.പി.എസ്.സി നിയമിക്കും

0

ഡല്‍ഹി: സംസ്ഥാന പോലീസ് മേധാവിമാരുടെ നിയമനം യു.പി.എസ്.സിക്കു വീട്ടു. ഇതുസംബന്ധിച്ച മാര്‍ഗരേഖ സുപ്രീം കോടതി പുറപ്പെടുവിച്ചു. രാഷ്ട്രീയ താല്‍പര്യം നോക്കി സംസ്ഥാന സര്‍ക്കാരുകള്‍ ഡി.ജി.പിമാരെ നിയമിക്കുന്നത് വിലക്കിയിട്ടുണ്ട്.

ഒരാളെ ഡിജിപിയായി നിയമിച്ചാല്‍, കാലവധിക്കുള്ളില്‍ വിരമിച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അനുവദിക്കണം. ഡി.ജി.പി വിരമിക്കുന്നതിനു മൂന്നു മാസം മുമ്പ് പുതുതായി നിയമിക്കേണ്ടവരുടെ പട്ടിക സര്‍ക്കാരുകള്‍ യു.പി.എസ്.സിക്കു നല്‍കണം. ഏറെകാലമായി പരിഗണനയിലുണ്ടായിരുന്ന ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here