എന്‍.സി.പി പിളര്‍ന്നു, മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി, അജിത് പവാര്‍ ഉപമുഖ്യമന്ത്രി

0
2

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ നാടകം. ബി.ജെ.പിയെ മാറ്റി നിര്‍ത്തി കോണ്‍ഗ്രസിനെയും എന്‍.സി.പിയെയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ ഉണ്ടാക്കാനിറങ്ങിയ ശിവസേനയെ ഞെട്ടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിനിടെയാണ് സത്യപ്രതിജ്ഞ. ഇന്ന് അതിരാവിലെ മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചിരുന്നു.

ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനൊപ്പം 22 എന്‍.സി.പി എം.എല്‍.എമാരുണ്ടെന്നാണ് സൂചന. ശിവസനേയിലും വിള്ളലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

തീരുമാനം പാര്‍ട്ടിയുടേതല്ലെന്ന് വ്യക്തമാക്കി എന്‍.സി.പി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടി ഈ തീരുമാനത്തെ അംഗീകരിക്കുന്നില്ലെന്നും ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here