ജെ.എന്‍.യു: മുഖം മൂടികളില്‍ പെണ്‍കുട്ടികളും, വ്യാപക പ്രതിഷേധം, നാലു പേര്‍ കസ്റ്റഡിയിലെന്നു സൂചന

0
26

ഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വലകലാശാലയില്‍ ഉണ്ടായ ആക്രമണങ്ങളില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. ഡല്‍ഹി പോലീസ് പുലര്‍ച്ചെ ക്യാമ്പസില്‍ ഫഌഗ് മാര്‍ച്ച് നടത്തി. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ വിദ്യാര്‍ത്ഥികള്‍ പോലീസ് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു.

അക്രമത്തിനു പിന്നില്‍ പെണ്‍കുട്ടികളുമുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി.സംഭവത്തില്‍ ജെ.എന്‍.യു രജിസ്ട്രാറെ വിളിച്ചു വരുത്തി റിപ്പോര്‍ട്ട് തേടാന്‍ മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു. ആക്രമണം ആസൂത്രിതമാണെന്നു ആരോപണത്തെ ബലപ്പെടുത്തുന്ന ചില വാട്‌സ്ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ അപലപിച്ച് കേന്ദ്ര സര്‍ക്കാരും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി.

ഞായറാഴ്ച ജെ.എന്‍.യുവില്‍ അരങ്ങേറിയ അക്രമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഡല്‍ഹി പോലീസ് ആസ്ഥാനം ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. മുംബൈ ഇന്ത്യാ ഗേറ്റിനു മുന്നിലും വിദ്യാര്‍ത്ഥികളും പ്രതിഷേധം നടക്കുകയാണ്. അക്രമത്തിനു പിന്നില്‍ എ.ബി.വി.പി ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here