കോടതിയിലെ സംഘര്‍ഷത്തില്‍ വിട്ടു വീഴ്ചയില്ലാതെ ഹൈക്കോടതി, അഭിഭാഷകര്‍ക്കെതിരെ നടപടി പാടില്ല

0

ഡല്‍ഹി: തീസ് ഹസാരി, സാകേത് കോടതികളിലുണ്ടായ പോലീസ് അഭിഭാഷക സംഘര്‍ഷത്തില്‍ തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലാതെ ഹൈക്കോടതി. പുന:പരിശോധനാ ഹര്‍ജി തള്ളിയ പോലീസ് അഭിഭാഷകര്‍ക്കെതിരെ ഒരു നടപടിയും പാടില്ലെന്ന് വ്യക്തമാക്കി. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ അംഗീകരിക്കുകയും ചെയ്തു.

സംഘര്‍ഷത്തിലെ ജുഡീഷ്യല്‍ അന്വേഷണം തുടരാണാണ് കോടതി നിര്‍ദേശിച്ചത്. അഭിഭാഷകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം 11 മണിക്കുറോളം പണിമുടക്കിയിരുന്നു. ഇന്ന് അഭിഭാഷകരും കോടതികളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here