ബാങ്ക് തട്ടിപ്പ്: ഓറിയന്റല്‍ ബാങ്കില്‍നിന്ന് ജ്വല്ലറി തട്ടിച്ചത് 390 കോടി, സി.ബി.ഐ കേസെടുത്തു

0

ഡല്‍ഹി: പി.എന്‍.ബി തട്ടിപ്പ് പിന്നാലെ കൂടുതല്‍ തട്ടിപ്പു വിവരങ്ങള്‍ പുറത്തുവരുന്നു. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സില്‍ നിന്ന് 389.95 കോടിയുടെ തട്ടിപ്പ് നടത്തിയതിന് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ദാസ് സേത് ഇന്റര്‍നാഷണല്‍ എന്ന ജ്വല്ലറിയ്‌ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു.
ആറു മാസം മുമ്പ് ബാങ്ക് പരാതി നല്‍കിയിരുന്നെങ്കിലും സി.ബി.ഐയുടെ നടപടികള്‍ വളരെ സാവധാനത്തിലായിരുന്നു. ജ്വല്ലറി ഡയറക്ടര്‍മാരായ സഭ്യാ സേത്, റീതാ സേത്, കൃഷ്ണ കുമാര്‍ സിങ്, രവി സിങ് എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. 2007-12 കാലഘട്ടത്തിലാണ് ഇവരുടെ കമ്പനി ബാങ്കില്‍ നിന്ന് 389.95 കോടി രൂപ വായ്പയെടുത്തത്. സ്വര്‍ണവും മറ്റ് വിലയേറിയ കല്ലുകളും വാങ്ങുന്നതിനായി മറ്റുള്ളവരുടെ ലെറ്റേഴസ് ഓഫ് ക്രെഡിറ്റ് ഉപയോഗിക്കുകയും വ്യാജ ഇടപാടിലൂടെ ഇവ രാജ്യത്തിന്റെ പുറത്തേക്ക് കടത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here