കൂട്ട ആത്മഹത്യയ്ക്ക് അര്‍ദ്ധരാത്രിയിലും കുടുംബം ഒരുക്കങ്ങള്‍ നടത്തി

0

ഡല്‍ഹി: ബുറാരിയില്‍ ആത്മഹത്യ ചെയ്ത 11 അംഗ കുടുംബം അര്‍ദ്ധരാത്രിയിലും ഇതിനായി ഒരുക്കങ്ങള്‍ നടത്തിയിരുന്നുവെന്ന് അന്വേഷണ സംഘം. ‘ കൂട്ട മോക്ഷപ്രാപ്തി’ക്കു വേണ്ടി ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ പോലീസിനു ലഭിച്ചു.

ആത്മഹത്യയ്ക്ക് അര്‍ധരാത്രി ഒരുക്കം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. കുടുംബത്തിലെ തന്നെ ഒരംഗം ലളിത് ഭാട്ടിയയാണ് ഇത്തരമൊരു ആചാരത്തിനു മേല്‍നോട്ടം വഹിച്ചതെന്നാണ് നിഗമനം. വീട്ടിലെ ഗ്രില്ലില്‍ കുഴുത്തില്‍ കുരുക്കിട്ടു കിടന്നതിനു പിന്നാലെ കൂടുതല്‍ കരുത്തായി വീണ്ടും ജനിക്കുമെന്നാണത്രേ ഇവര്‍ കരുതിയിരുന്നത്.

കുടംബത്തിന്റെ ഡയറകിക്കുറിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഡയറിയിലെ കുറിപ്പുകളില്‍ നിന്നും സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നുമാണ് പോലീസ് നിഗമനങ്ങളിലെത്തുന്നത്. ജൂണ്‍ 30നാണ് കുടുംബം മരണപ്പെട്ടത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here