ശ്രീനഗര്‍: കാശ്മീര്‍ സന്ദര്‍ശനത്തിനു പുറപ്പെട്ട രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗറിലെ വിമാനത്താവളത്തില്‍ നിന്നു പുറത്തിറക്കിയില്ല. ശനിയാഴ്ച ഉച്ചയോടെ ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ സംഘഥത്തെ മടക്കി അയക്കുന്നതിനു മുമ്പ് മാധ്യമങ്ങളെ കാണുന്നതും തടഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ കാശ്മീരിലെ സാഹചര്യങ്ങള്‍ വലിയിരുത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. രാഷ്ട്രീയ നേതാക്കള്‍ ഉടന്‍ കാശ്മീര്‍ സന്ദര്‍ശിക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥരും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here