മഹദ് വ്യക്തികളുടെ ജന്മദിനത്തിനും ചരമദിനത്തിനും സ്കൂളുകൾക്ക് അവധി നൽകുന്ന സമ്പ്രദായം നിർത്തലാക്കാൻ ഉത്തർപ്രദേശ് സർക്കാർ

0

ലക്നോ: മഹദ് വ്യക്തികളുടെ ജന്മദിനത്തിനും ചരമദിനത്തിനും സ്കൂളുകൾക്ക് അവധി നൽകുന്ന സമ്പ്രദായം നിർത്തലാക്കാൻ  ഉത്തർപ്രദേശ് സർക്കാർ ഒരുങ്ങുന്നു. അംബേദ്കർ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ  മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 അവധിക്കു പകരം അന്നേദിവസങ്ങളിൽ വിദ്യാർഥികൾക്ക് മഹദ് വ്യക്തിയെ കുറിച്ച് രണ്ടോ മൂന്നോ മണിക്കൂർ പ്രത്യേക ക്ലാസ് സംഘടിപ്പിക്കാനാണ് ആലോചന.  എന്തിനാണ് അവധി ലഭിച്ചതെന്ന കാര്യം പോലും പല കുട്ടികൾക്കും അറിയാത്ത സ്ഥിതിയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here