താനെ: കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം താനെ പോലീസ് അറസ്റ്റ് ചെയ്ത ദാവൂദിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കറാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ പോലീസിനു നല്‍കിയത്. അഞ്ചോളം മേല്‍വിലാസങ്ങള്‍ കസ്‌കറില്‍ നിന്ന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ദാവൂദ് കീഴടങ്ങുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നിതിനിടയിലാണ് പാകിസ്ഥാനിലുണ്ടെന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here