ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

0

ഡല്‍ഹി: ഹൃദയാഘാതത്തെത്തുടര്‍ന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നു രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച്‌ ഒരു ദേശീയ ചാനലാണ് റിപ്പോർട്ട് ചെയ്തത്.  അതേ സമയം ദാവൂദ് ആരോഗ്യവാനാണെന്ന് അനുയായി ഛോട്ടാ ഷക്കീല്‍ ചാനലിനോട് ഫോണിലൂടെ പ്രതികരിച്ചു. കാലിലുണ്ടായ വ്രണത്തെത്തുടര്‍ന്ന് 61 കാരനായ ദാവൂദ് ചികിത്സയിലാണെന്ന് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുണ്ടായിരുന്നു.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here