കേന്ദ്രഭരണ പ്രദേശമായ ദാമന്‍-ദിയുവിലെ ബിജെപി അധ്യക്ഷന്‍ ഗോപാല്‍ ടന്‍ഡേല്‍ രാജിവെച്ചു. ഒരു യുവതിയുമൊത്തുള്ള നഗ്ന വീഡിയോ പുറത്തായതിനെത്തുടര്‍ന്നാണ് രാജി. ദൃശ്യങ്ങള്‍ വൈറലായതോടെ, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഗോപാല്‍ രാജിക്കത്തു സമര്‍പ്പിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി വസുഭായ് പട്ടേല്‍ അറിയിച്ചു.
ഒരു യുവതിയുമൊത്തുള്ള 36 മിനിറ്റ് ദൈര്‍ഘ്യമുള്ള വ നഗ്നവിഡിയോയാണ് ഗോപാല്‍ ടന്ഡേലിനെ വെട്ടിലാക്കിയത്. ഇതോടെ താനുമായി സാദൃശ്യമുള്ളയാളാണ് വിഡിയോയിലുള്ളതെന്നും വ്യാജപ്രചരണമാണ് നടക്കുന്നതെന്നും കാട്ടി ഗോപാല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പ്രാദേശിക ബിജെപി നേതാക്കളാണ് സംഭവത്തിനുപിന്നിലെന്നും പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. വാര്‍ത്താസമ്മേളനം വിളിച്ച് ഇവരുടെ പേരുവിവരം വെളിപ്പെടുത്തുമെന്നും ഗോപാല്‍ അറിയിച്ചു. റുപത്തിയഞ്ചുകാരനായ ഗോപാല്‍ നാലു വര്‍ഷം മുന്‍പാണ് ബിജെപിയിലെത്തിയത്. ദാമനിലെ എന്‍.സി.പി. അധ്യക്ഷനായിരിക്കെയാണു രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.