ഡി.രാജ ജനറൽ സെക്രട്ടറിയായി തുടരും, സി.പി.ഐ ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്നു 16 പേർ

ഡല്‍ഹി | സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജയ്ക്ക് ഒരു ഊഴം കൂടി. നാഷണൽ കൗൺസിൽ ഒറ്റക്കെട്ടായി ഡി രാജയെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. ദേശീയ കൗൺസിലേക്ക് കേരളത്തിൽ നിന്ന് 16 പേർ തെരഞ്ഞടുക്കപ്പെട്ടു.

കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, ഇ ചന്ദ്രശേഖരൻ, കെ പി രാജേന്ദ്രൻ, കെ രാജൻ, പി പ്രസാദ്, ജി ആർ അനിൽ, പി പി സുനീർ, ജെ ചിഞ്ചുറാണി, പി വസന്തം, രാജാജി മാത്യു തോമസ്, പി സന്തോഷ് കുമാർ എം പി, ചിറ്റയം ഗോപകുമാർ, ടി ടി ജിസ്മോൻ, സത്യൻ മൊകേരി എന്നിവരാണ് കേരളത്തിൽ നിന്നുള്ള സിപിഐ ദേശീയ കൗൺസിലിൽ അംഗങ്ങൾ.

കെ.ഇ ഇസ്മയിൽ, പന്ന്യൻ രവീന്ദ്രൻ, എൻ.അനിരുദ്ധൻ, ടി.വി ബാലൻ, സി. എൻ ജയദേവൻ, എൻ.രാജൻ എന്നിവർ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവായി. അതേസമയം മുൻ മന്ത്രി വി എസ് സുനിൽ കുമാർ ദേശീയ കൗൺസിലിൽ എത്തിയില്ല. കാനം പക്ഷത്തിന്റെ എതിർപ്പിനെ തുടർന്നാണ് പരിഗണിക്കാത്തത് എന്നാണ് സൂചന.

പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനാണ് ദേശീയ കൗൺസിലിൽ നിന്ന് താൻ ഒഴിയുന്നതെന്ന് പന്ന്യൻ രവീന്ദ്രൻ പാർട്ടിയെ അറിയിച്ചു. പ്രായപരിധി സംബന്ധിച്ച തർക്കമുള്ളതും സ്വയം ഒഴിയാൻ കാരണമെന്നാണ് സൂചന. പ്രായപദേശീയ സംസ്ഥാന നേതൃത്വത്തിൽ 75 വയസ് വരെ ഭാരവാഹിയാകാം. 75 വയസ് വരെയുള്ളവർക്ക് അസിസ്റ്റന്റ് സെക്രട്ടറിമാരായും സേവനമനുഷ്ഠിക്കാം.

D Raja elected as CPI general secretary in national conference 2022

LEAVE A REPLY

Please enter your comment!
Please enter your name here