തീവ്രത കുറഞ്ഞു, ഫോനി ബംഗ്ലാദേശിലേക്ക്

0

Updating…

  • ഫോനി ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു. ബംഗാളിലൂടെ ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് പ്രവേശിക്കുമെന്നാണ് കണക്കാക്കുന്നത്.
  • തീര്‍ത്ഥാടന നഗരമായ പുരിയിലും ഭുവനേശ്വറിലും വന്‍നാശം വിതച്ചശേഷമാണ് വേഗത കുറഞ്ഞ്, വെള്ളയാഴ്ച അര്‍ധരാത്രിയില്‍ ഫോനി പശ്ചിമ ബംഗാളിലെത്തിയത്. 10 പേര്‍ ഒഡീഷയില്‍ മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
  • മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു തുടങ്ങി. മൂന്നു മണിക്കൂര്‍ കൂടി ചൂഴലി കാറ്റിന്റെ ശക്തിയുണ്ടാകും.
  • മരങ്ങള്‍ കടപുഴകി, കുടിലുകള്‍ പറന്നുപോയി. തീര്‍ത്ഥാടന കേന്ദ്രമായ പുരുയിലെ പ്രധാന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
  • ഫോനി ചുഴലിക്കാറ്റ് കരയിലെത്തി. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ഒഡീഷ, ആന്ധ്ര തീരത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

ഭുവനേശ്വര്‍: 14 ജില്ലകളിലെ 11.5 ലക്ഷം പേരെ ഒഴിപ്പിക്കുന്നു. ഇവരെ പാര്‍പ്പിക്കാന്‍ 880 ആശ്വാസ കേന്ദ്രങ്ങള്‍ തയാറാക്കി. വിമാനത്താവളങ്ങള്‍ അടച്ചു. കൊല്‍ക്കത്ത ചെന്നൈ റൂട്ടിലെ 223 തീവണ്ടികള്‍ റദ്ദാക്കി. ഒഡീഷയിലെ ഒമ്പതു ജില്ലകളില്‍പ്പെടുന്ന 10,000 ഗ്രാമങ്ങളും 52 ടൗണുകളും ഫോനി ഭീതിയുടെ നിഴലിലാണ്.

ഇരുപതു വര്‍ഷത്തിനുശേഷമാണ് അതിശക്തമായ ചുഴലിക്കാറ്റ് വീശുന്നത്. തീരം തൊടുമ്പോള്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാകും ഫോനിയെന്നാണ് കണക്കാക്കുന്നത്. 11.5 ലക്ഷം പേരില്‍ 3.3 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്ന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കര, വ്യോമ, നാവിക സേനകള്‍ക്കു പുറമേ തീരസംരക്ഷണ സേന, ദേശീയ ദുരന്തനിവാരണ സേന, ഒഡീഷ ദുരന്ത ദ്രുതകര്‍മസേന, അഗ്നിശമന സേന തുടങ്ങിയവ മുന്നൊരുക്കങ്ങളുമായി രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here