കണ്ണുര്‍ | സി.പി.എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിക്കു മൂന്നാം ഊഴം. പോളിറ്റ് ബ്യൂറോയിലേക്ക് കേരളത്തില്‍ നിന്നു എ വിജയരാഘവനെത്തി. കെ.എന്‍. ബാലഗോപാല്‍, പി. സതീദേവി, പി. രാജീവ്, സി.എസ്. സുജാത എന്നിവര്‍ പുതുതായി കേന്ദ്രകമ്മിറ്റിയിലെത്തി.
കേരളത്തില്‍ നിന്നുള്ള നാലു പേരുള്‍പ്പെടെ 17 പുതുമുഖങ്ങളാണ് കേന്ദ്രകമ്മിറ്റിയിലെത്തിരിക്കുന്നത്. എ. വിജയരാഘവനെ കൂടാതെ കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ളെ, രാമചന്ദ്ര ദോം എന്നിവരാണ് പുതിയ പി.ബി. അംഗങ്ങള്‍. രാമചന്ദ്ര ദോം പി.ബിയിലെത്തുന്ന ആദ്യ ദളിത് മുഖം കൂടിയാണ്.