പാര്‍ട്ടി കോണ്‍ഗ്രസിനു പതാക ഉയര്‍ന്നു, സമ്മേളനം യെച്ചൂരി ഉദ്ഘാടനം ചെയ്യും, കരട് രാഷ്ട്രീയ പ്രമേയം ഇന്ന് അവതരിപ്പിക്കും

കണ്ണൂര്‍ | സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനു പതാക ഉയര്‍ന്നു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. നായനാര്‍ അക്കാദമിയില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം.

സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തിയതോടെയാണ് കോണ്‍ഗ്രസിനു തുടക്കമായത്. നിരീക്ഷകരും പ്രതിനിധികളുമായി 815 പേരാണ് പങ്കെടുക്കുന്നത്. പോളിറ്റ് ബ്യൂറോ അംഗവും തൃപുര മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാരാണ് ഏഴംഗ പ്രസീഡിയം കമ്മിറ്റിയുടെ ചെയര്‍മാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here