പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കോവിഷീല്‍ഡ് വാക്സിനുകള്‍ രാജ്യതലസ്ഥാനത്തേക്കെത്തിച്ചു തുടങ്ങി. കോവിഷീല്‍ഡ് വാക്സിനുകളുമായി ആദ്യ വിമാനം ഡല്‍ഹിയിലെത്തി. ഇന്നു രാവിലെ 8 മണിയോടെയാണ് സ്പൈസ് ജെറ്റ് വിമാനം കോവിഡ് വാക്സിനുകളുമായി പുറപ്പെട്ടത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും മൂന്ന് ട്രക്കുകളിലായാണ് വാക്സിനുകള്‍ വിമാനത്താവളത്തിലെത്തിച്ചത്.
താപനില നിയന്ത്രിതമാക്കിയ മൂന്ന് ട്രക്കുകള്‍ രാവിലെ 5 മണിക്ക് മുമ്പ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഗേറ്റില്‍ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നാണ് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വാക്സിനുകള്‍ പറന്നെത്തുക.ഓരോ ട്രക്കുകളിലും 478 പെട്ടി വാക്സിനുകളാണ് ഉള്ളത്. ഓരോ ബോക്സും 32 കിലോഗ്രാം ഭാരമുണ്ടാകുമെന്നുമാണ് വിവരം.
കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിലെ നിര്‍ണ്ണായക ഘട്ടത്തിനാണ് തുടക്കം കുറിച്ചത്. രാജ്യവ്യാപകമായി കുത്തിവയ്പ്പ് നടത്താനുള്ള തീവ്രപരിശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
”റെഡി ഗെറ്റ് സെറ്റ് ഗോ! സ്റ്റാന്‍ഡ് ബൈ ഇന്ത്യ! രോഗത്തെ കൊല്ലാനുള്ള വാക്സിന് ഇപ്പോള്‍ രാജ്യമെമ്പാടും വിതരണം ചെയ്യുന്നതിനായി വിമാനത്തില്‍ കയറ്റുന്നു.” – ഇതായിരുന്നു പൂനെ വിമാനത്താവളത്തിന്റെ ട്വീറ്റ്.