സജ്ജമായി രണ്ടു മരുന്നുകള്‍… ​കോവിഷീൽഡ്, കോവാക്സീൻ എന്നിവയ്ക്ക് അ‌നുമതി

തിരുവനന്തപുരം: കോവിഷീൽഡ്, കോവാക്സീൻ എന്നിവയ്ക്ക് അ‌ടിയന്തര സാഹചര്യങ്ങളിൽ ഉപ​യോഗിക്കാൻ കേന്ദ്ര ഡ്രഗ്സ് കൺട്രോളർ ജനറൽ അ‌നുമതി നൽകി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സീനാണ് കോവാക്സീൻ. ഓക്സ്ഫെഡ് സർവകലാശാല വികസിപ്പിച്ച് പൂന്നെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന വാക്സിനാണ് കോവിഷീൽഡ്.

കോവീഡീൽഡിന് 70.42 ശതമാനം ഫലപ്രാപ്തിയാണ് അ‌വകാശപ്പെടുന്നത്. അ‌ടിയന്തര ഉപ​യോഗത്തിനായി ഉപാധികളോടെയാണ് അ‌നുമതി നൽകിയിരിക്കുന്നത്. കരുത​ലോടെ ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമുണ്ട്. സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും അ‌നുമതി നൽകിയിട്ടുണ്ട്. വിദഗ്ധ സമിതിയുടെ ശിപാർശയുടെ അ‌ടിസ്ഥാനത്തിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here