ഡല്‍ഹി: കോവിഡ് വാക്സിന് ഉടന്‍ ലഭ്യമാകുമെന്ന പ്രതീക്ഷയില്‍ രാജ്യം. ജനുവരി രണ്ടു മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും വാക്സിന് വിതരണത്തിനുള്ള ഡ്രൈ റണ്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഡമ്മി കോവിഡ് വാക്സിന് ഉപയോഗിച്ച് തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ നടത്തുന്ന ഡ്രൈ റണ്‍ വാക്സിനേഷെന്റ ആസൂത്രണം, വെല്ലുവിളികള്‍ തുടങ്ങിയവ പരിശോധിക്കുന്നതിനായാണ്.
നിലവില്‍ നാല് സംസ്ഥാനങ്ങളില്‍ നടത്തിയ ഡ്രൈ റണ്‍ തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിലുള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ഡ്രൈ റണ്‍ നടത്തി അവസാന നടപടിക്രമങ്ങള്‍ വിലയിരുത്തുമെന്ന് ആരോഗ്യ മന്ത്രാലയത്തിെല ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഡ്രൈ റണ്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ മൂന്ന് ഘട്ടമായി നടത്താനാണ് തീരുമാനം.
ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ആന്ധ്രപ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്കോട്ട്, ഗാന്ധി നഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിങ് നഗര്‍, അസമിലെ സോണിത്പുര്‍, നല്‍ബാരി ജില്ലകളിലാണ് രണ്ട് ദിവസത്തെ ഡ്രൈ റണ്‍ നടത്തിയത്.
െഫെസര്, ഓക്സ്ഫഡിെന്റ ആസ്ട്ര സെനക വാക്സിന്, ഭാരത് ബയോടെകിെന്റ കോവാക്സിന് തുടങ്ങിയവക്ക് അടിയന്തര അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് കീഴിലുള്ള വിദഗ്ധ സമിതി വെള്ളിയാഴ്ച യോഗം ചേരും. പരീക്ഷണത്തിെന്റ ഒന്ന്, രണ്ട് ഘട്ടങ്ങളിലെ റിപ്പോര്‍ട്ടുകളാണ് പരിശോധിക്കുന്നത്. സമിതിയുടെ രണ്ടാമത്തെ യോഗമാണ് വെള്ളിയാഴ്ച നടക്കുന്നത്.
കോവിഡ് വാക്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വാര്‍ത്തമാധ്യമങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, ചലച്ചിത്ര താരങ്ങള്‍, സമൂഹ മാധ്യമങ്ങളില്‍ സ്വാധീനമുള്ളവര്‍, ഗ്രാമസഭ, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി, പി.ടി.എ, സ്കൗട്ട്, എന്‍.എസ്.എസ്, ഗൈഡ്സ്, റെസിഡന്റ്സ് അസോസിയേഷന് തുടങ്ങിയവരോട് രംഗത്തിറങ്ങണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വാക്സിനുമായി ബന്ധപ്പെട്ട വാര്‍ത്തകളുടേയും വിവരങ്ങളുടേയും വസ്തുത പരിശോധിക്കാനായി നാഷനല്‍ മീഡിയ റാപ്പിഡ് റെസ്പോണ്‍സ് സെല്‍ രൂപവത്കരിച്ചതായും കോവിഡ് വാക്സിന് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വിശദീകരിച്ചു.
അതേസമയം, നല്ലൊരു കാര്യം കൈയില്‍ എത്തിച്ചേരുന്ന സന്തോഷം പുതുവര്‍ഷത്തില്‍ നമുക്കെല്ലാവര്‍ക്കും ഉണ്ടാകുമെന്ന് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ വി.ജെ. സൊമാനി വ്യാഴാഴ്ച െവബിനാറില് പെങ്കടുത്തുകൊണ്ട് പറഞ്ഞു. സുരക്ഷയുടെയും ഫലപ്രാപ്തിയുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വി.ജെ. സൊമാനി വ്യക്തമാക്കി. ഉല്പാദനത്തിനും സംഭരണത്തിനുമുള്ള ലൈസന്‍സ് ലഭിച്ചാല്‍ ഓക്സ്ഫഡ് ആസ്ട്ര സെനകക്ക് 75 മില്യണ്‍ ഡോസ് വാക്സിന് സംഭരിച്ചുവെക്കാന്‍ കഴിയുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു.