ഡല്‍ഹി: സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ) മാത്രമല്ല, എല്ലാ കമ്പനികളും കോവിഡ് അടിയന്തിര വായ്പാ പരിധിയില്‍ വരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്. ഫിക്കി ദേശീയ നിര്‍വാഹകസമിതി അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യന്‍ വ്യാപാരത്തെ പിന്തുണയ്ക്കുന്നതിനും സമ്പദ്ഘടനയെ പുനരുദ്ധരിക്കുന്നതിനും കഴിയുന്നത്ര എല്ലാ പിന്തുണയും വ്യവസായ മേഖലയ്ക്ക് നിര്‍മ്മലാ സീതാരാമന് വാഗ്ദാനം ചെയ്തു.
നിങ്ങളുടെ ഏതെങ്കിലും ഒരു അംഗത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതില്‍ ഇടപെടാനും പിന്തുണയ്ക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി പറഞ്ഞു.
പണലഭ്യതയുടെ പ്രശ്നത്തെ ഞങ്ങള്‍ ന്യായമായും വ്യക്തമായും അഭിസംബോധന ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും വസ്തുക്കള്‍ പണമാക്കുന്നതിനുള്ള സാദ്ധ്യതയുണ്ട്. ഇനിയും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അതും ശരിയായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ നിക്ഷേപങ്ങള്‍ക്ക് 15% കോര്‍പ്പറേറ്റ് നികുതിയുടെ പ്രയോജനം ലഭിക്കുന്നതിനുള്ള തീയതി നീട്ടുന്നത് ഗവണ്മെന്റ് പരിഗണിക്കുമെന്ന് ധനകാര്യമന്ത്രി പറഞ്ഞു.