കോവിഡ് രോഗികളുടെ ഗാര്‍ഹിക നിരീക്ഷണം ഏഴു ദിവസമാക്കി, രോഗലക്ഷണമില്ലെങ്കില്‍ കാലയളവിനുശേഷം പരിശോധന ആവശ്യമില്ല

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ ഗാര്‍ഹിക നിരീക്ഷണം ഏഴു ദിവസമാക്കിക്കൊണ്ട് മാര്‍ഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍. രോഗലക്ഷണമില്ലാത്തവര്‍ക്ക് നിരീക്ഷണ കാലയളവിന് ശേഷം പരിശോധന ആവശ്യമില്ല. രാജ്യത്ത് അതിവേഗത്തില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് മാര്‍ഗരേഖ കേന്ദ്രം പുതുക്കിയത്.

60 വയസ് കഴിഞ്ഞവര്‍ക്ക് വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ വീട്ടില്‍ നിരീക്ഷണം അനുവദിക്കൂ. പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും വീടുകളില്‍ നിരീക്ഷണം ഒഴിവാക്കാം. കോവിഡ് വന്ന 60 വയസ്സ് കഴിഞ്ഞവര്‍ക്ക് രോഗലക്ഷണമുണ്ടെങ്കില്‍ അവരെ ആദ്യം പരിശോധനയ്ക്ക് വിധേയരാക്കണമെന്ന നിര്‍ദേശവും മാര്‍ഗരേഖയിലുണ്ട്. രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അതീവ ആശങ്കയും രേഖപ്പെടുത്തി. മഹാരാഷ്ട്ര, ബംഗാള്‍, കേരളം, ഡല്‍ഹി, കര്‍ണാടക, തമിഴ്നാട്, ജര്‍ഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ രാജ്യത്തെ 28 ജില്ലകളില്‍ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. 43 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5-10 ശതമാനത്തിനുള്ളിലാണ്.

The quarantine period for home isolation tested positive covid 19 patients in the national capital has been reduced to 7 days from 14 days. As per the fresh guidelines issued by the Ministry of Health, if in the seven days of home isolation, the patient does not have any symptoms for three consecutive days, and then the patient can be discharged from home isolation without a COVID test.

LEAVE A REPLY

Please enter your comment!
Please enter your name here