ബൊപ്പയ്യ പ്രോടേം സ്പീക്കറായി തുടരും, ഹര്‍ജി തള്ളി, സത്യപ്രതിജ്ഞ തുടങ്ങി

0

ഡല്‍ഹി/ബംഗളൂരു: കര്‍ണാടകയിലെ നിര്‍ണായക വിശ്വാസ വോട്ട് പ്രമേയം പ്രോടേം സ്പീക്കറുടെ നിയന്ത്രണത്തില്‍ നടക്കും. ബൊപ്പയ്യയെ മാറ്റാനുള്ള ഹര്‍ജി അംഗീകരിക്കപ്പെടാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പിന്‍വലിച്ചു.

കെ.ജി. ബൊപ്പയ്യയെ മാറ്റണമെങ്കില്‍ അദ്ദേഹത്തിന് നോട്ടീസ് നല്‍കി കേള്‍ക്കണമെന്ന കോടതി നിലപാടാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്. വിശ്വാസ വോട്ടിന്റെ തത്സമയ സംപ്രഷണം ചില പ്രദേശിക ചാനലില്‍ അനുവദിക്കാമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു. എല്ലാ ചാനലുകളെയും അനുവദിക്കുകയാണെങ്കില്‍ ഹര്‍ജി പിന്‍വലിക്കാമെന്ന് ജെ.ഡി.എഫ് അഭിഭാഷകനും വ്യക്തമാക്കി. ഈ തീരുമാനം എല്ലാവരും അംഗീകരിക്കപ്പെട്ടതോടെയാണ് ഹര്‍ജി പിന്‍വലിക്കപ്പെട്ടത്.

അതേസമയം, കര്‍ണാടക നിയമസഭയില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടങ്ങി. നാലും അഞ്ചും എം.എല്‍.എമാരെ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യിച്ച് വേഗത്തില്‍ തീര്‍ക്കാനാണ് ശ്രമം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here