പനാജി: ഹോട്ടല്‍ മുറികളുടെ ജി.എസ്.ടി. നിരക്കുകള്‍ കുറച്ചു. 7500 രൂപയ്ക്കു താഴെയുള്ള മുറികളുടെ ജിഎസ്ടി 18ല്‍ നിന്ന് 12 ആയും 7,500 രൂപയില്‍ കൂടിയ വാടകയ്ക്കുള്ള മുറികളുടെ ജിഎസ്ടി 28 ശനമാനത്തില്‍ നിന്നു 18 ആക്കിയുമാണ് പുതുക്കി നിശ്ചയിച്ചത്. 1000 രൂപവരെ വാടകയുള്ള മുറിക്ക് ജിഎസടി ഈടാക്കില്ല.

കഫീന്‍ അടങ്ങിയ പാനീയങ്ങളുടെ നികുതി 18 ല്‍ നിന്ന് 28 ശതമാനമാക്കാനും 12 ശതമാനം സെസ് ഏര്‍പ്പെടുത്താനും തീരുമാനമായി. ജി.എസ്.ടി യോഗത്തിനു മുന്നേ ഇന്ത്യന്‍ കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതിയിലെ ഇളവ് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ആഭ്യന്തര കമ്പനികളും പ്രാദേശിക മാനുഫാക്ചറിംഗ് കമ്പനികളും ഇനി സെസ്സും എല്ലാ സര്‍ചാര്‍ജുകളും ഉള്‍പ്പെടെ 25.17 ശതമാനം നികുതി അടച്ചാല്‍ മതിയെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. നേരത്തെ ഇതു 30 ശതമാനമായിരുന്നു.

തീരുമാനം ചരിത്രപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചു. കഴിഞ്ഞ ആഴ്ചകളില്‍ പ്രഖ്യാപിച്ചിട്ടുള്ള ഉത്തേജന പാക്കേജുകള്‍ വ്യക്തമാക്കുന്നത് രാജ്യത്ത് വ്യവസായം നടത്തുന്നതിനുള്ള മികച്ച കേന്ദ്രമാക്കി മാറ്റുന്നതിന് തന്റെ സര്‍ക്കാര്‍ ഒരവസരവും പാഴാക്കുന്നില്ലെന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here