ചെന്നൈ: തൂത്തുക്കുടിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചതിന് കസ്റ്റഡിയിലെടുത്ത അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പോലീസുകാര്‍ കൂടി അറസ്റ്റില്‍. എസ്.ഐ ബാലകൃഷ്ണന്‍, മുത്തുരാജ്, മുരുകന്‍, ഒളിവിലായിരുന്ന ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ ക്രൈംബ്രാഞ്ച് സിഐഡി അറസ്റ്റ് ചെയ്തതവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. കസ്റ്റഡി കൊലപാതകത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുകയാണ്. പൊലീസുകാരുടെ അറസ്റ്റ് വിവരം പുറത്ത് വന്നതോടെ ജനങ്ങള്‍ തെരുവിലിറങ്ങി പടക്കം പൊട്ടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here