ഏകസംസ്‌കാര വാദം പിടിമുറുക്കുന്നു, ഭരണഘടന അപകടത്തിലെന്ന് ഗോവന്‍ ആര്‍ച്ച് ബിഷപ്പ്

0

പനാജി: രാജ്യത്ത് പ്രത്യേക തരത്തിലുള്ള ഏക സംസ്‌കാര വാദം പിടിമുറുക്കുന്നുവെന്നും ഇന്ത്യയിലെ ഭരണഘടന അപകടത്തിലാണെന്നുമുള്ള പരാമര്‍ശവുമായി ഗോവന്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപെ നേരി ഫെറാവോ. വിശ്വാസികള്‍ രാഷ്ട്രീയത്തില്‍ ക്രീയാത്മകമായി ഇടപെട്ട് ഇതിനെ പ്രതിരോധിക്കണമെന്നും ഭരണഘടന സംരക്ഷിണമെന്നും 2018-19 വര്‍ഷത്തെ ഇടയലേഖനത്തില്‍ ബിഷപ്പ് പറഞ്ഞുവയ്ക്കുന്നു. ജനാധിപത്യത്തെയും ഭരണസംവിധാനത്തെയും മെച്ചപ്പെടുത്തണം. അഴിമതിക്കും അനീതിക്കും എതിരെയുള്ള പോരാട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു.
ഡല്‍ഹി ആര്‍ച്ച് ബിഷപ് അനില്‍ കൗട്ടോയ്ക്കു പിന്നാലെയാണ് ഗോവന്‍ ആര്‍ച്ച് ബിഷപ്പിന്റെ വിമര്‍ശനം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here