യെദ്യൂരപ്പയുടെ 1800 കോടി കോഴ: ഡയറിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

0

ഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ ബി.ജെ.പി കേന്ദ്രനേതാക്കള്‍ക്ക് അടക്കം 1800 കോടി രൂപ നല്‍കിയതു രേഖപ്പെടുത്തിയ യെദ്യൂരപ്പയുടെ ഡയറിയുടെ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്. മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ വാര്‍ത്താ സമ്മേളനത്തിലാണ് വീഡിയോ പുറത്തുവിട്ടത്.

ബി.ജെ.പി നേതാക്കള്‍ക്കു കോഴ നല്‍കിയെന്നാണു ഡയറിയിലെ പേജുകളില്‍ കുറിച്ചിട്ടുള്ളത്. ബി.ജെ.പി കേന്ദ്രകമ്മിറ്റി 1000 കോടി, ജഡ്ജിമാര്‍ 500 കോടി, നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി- 150 കോടി, രാജ്‌നാഥ് സിംഗ് -100 കോടി തുടങ്ങിയ കണക്കുകളാണ് പുറത്തുവന്ന പേജുകളിലുള്ളത്.

കഴിഞ്ഞ മാസം ഇതുസംബന്ധിച്ച ആരോപം ഉയര്‍ന്നപ്പോള്‍ തെളിവ് പുറത്തുവിടാന്‍ ബി.ജെ.പി വെല്ലുവിളിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here