ട്വിസ്റ്റ്: കുമാര സ്വാമി മുഖ്യമന്ത്രി ? കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കും, കണ്ണുകള്‍ രാജ്ഭവനിലേക്ക്

0

ബംഗളൂരു: ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭൂരിപക്ഷം നേടാന്‍ പരാജയപ്പെട്ട ബി.ജെ.പിയെ ഭരണത്തില്‍നിന്ന് മാറ്റി നിര്‍ത്താന്‍ അപ്രതീക്ഷിത നീക്കങ്ങള്‍. ജെ.ഡി.എസിനെ പുറത്തുനിന്ന് പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്‍ ജെഡിഎസ് നേതാവ് ദേവഗൗഡയെ കണ്ടു. പിന്തുണ ഗവര്‍ണറെ രേഖാമൂലം അറിയിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. സോണിയാ ഗാന്ധി മുന്‍കൈയെടുത്ത് നടത്തിയ വേഗത്തിലുള്ള നീക്കങ്ങളാണ് കര്‍ണാടകയില്‍ കാണുന്നത്.

അതേസമയം, ഗവര്‍ണറുടെ തീരുമാനമെന്തായിരിക്കുമെന്ന ആകാക്ഷയിലാണ് എല്ലാവരും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here