കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത് അന്തരിച്ചു

0

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് (81) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അഞ്ചു മാസത്തോളം കേരള ഗവര്‍ണറായിരുന്നു.1998 മുതല്‍ 15 വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. നിലവില്‍ ഡല്‍ഹി കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷയാണ്. ഷീലാ ദീക്ഷിത്തിന്റെ നിര്യാണത്തില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖര്‍ അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here