ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ആമസോണിനെതിരേ വ്യാപാരസംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് രംഗത്ത്. ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാത്ത ആമസോണ്‍പോലുള്ള കമ്പനികള്‍ക്ക് പിഴ മാത്രം ഈടാക്കുന്നത് പ്രയോജനം ചെയ്യില്ലെന്നും വിലക്കേര്‍പ്പെടുത്തണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാന്‍ തയാറാകാത്തവര്‍ക്ക് നിസാര പിഴ മാത്രം നല്‍കുന്നത് രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അവര്‍ പറഞ്ഞു. ഏഴുദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.

ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യം ഏതെന്ന് പ്രദര്‍ശിപ്പിക്കാത്തതിന് ഉപഭോക്തൃ മന്ത്രാലയം കഴിഞ്ഞ മാസം ഫ്ളിപ്പ് കാര്‍ട്ട്, ആമസോണ്‍ എന്നീ കമ്പനികളില്‍നിന്ന് ് പിഴ ഈടാക്കിയിരുന്നു. നവംബര്‍ 19-ന് മന്ത്രാലയം പുപ്പെടുവിച്ച ഉത്തരവ് പ്രകാരം നോട്ടീസിന് നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ആമസോണിന് പിഴയിടുകയായിരുന്നു. എന്നാല്‍ ഇതുകൊണ്ടു മാത്രം പ്രയോജനം ചെയ്യില്ലെന്ന നിലപാടാണ് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സിനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here